പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റി' 'പുലം' എന്ന വാക്കുകള്‍ സംയോജിപ്പിച്ചാണ് ആദ്യം 'ഒറ്റിപുലവും' (പണയനിലം) കാലാന്തരത്തില്‍ ഒറ്റപ്പാലം ആയി തീര്‍ന്നത് എന്ന് വി.കെ.വാലത്ത് സ്ഥലചരിത്രം എന്ന വാരത്തില്‍ പറയുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഒറ്റപ്പാലത്തു നിര്‍മ്മിച്ച ഒരു ടിപ്പുസുല്‍ത്താന്‍ റോഡുണ്ട്. കിഴക്കേത്തോട്ടില് അന്നു നിര്‍മ്മിച്ച ഒരു ടിപ്പുസുല്‍ത്താന്‍ റോഡുണ്ട്. കിഴക്കേത്തോട്ടില് അന്നു നിര്‍മ്മിച്ച പാലമായിരിക്കണം ഒറ്റപ്പാലം എന്ന് സ്ഥലനാമം വരുവാന്‍ കാരണമെന്ന് പറയപ്പെടുന്നു.
1934 ല്‍ ആണ് ഒറ്റപ്പാലം പഞ്ചായത്ത് രൂപം കൊണ്ടത്. 37 ല്‍ മാനുട്ടി സാഹിബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോടതി വളപ്പിലെ ആലിനു ചുവട്ടില്‍ വെച്ചായിരുന്നു കൈപൊക്കിയുള്ള വോട്ടെടുപ്പ്.