English| മലയാളം

ചരിത്രം

പ്രാക് ചരിത്രം: 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മൈസൂര്‍ സുല്‍ത്താന്‍മാരുടെ പടയോട്ടത്തിന്റെ ഭാഗമായാണ് മലബാറില്‍ ഇന്നുകാണുന്ന റോഡുകളുടെയും പാലങ്ങളുടെയും ആദിരൂപങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. പാലക്കാട്ടുനിന്നും പൊന്നാനിക്ക് ടിപ്പു പടനയിച്ചപ്പോള്‍ നിര്‍മ്മിച്ച ടിപ്പുസുല്‍ത്താന്‍ റോഡും ഇവിടെയുണ്ട്.


സ്ഥലനാമോല്‍പത്തി: ഒറ്റി' 'പുലം' എന്ന വാക്കുകള്‍ സംയോജിപ്പിച്ചാണ് ആദ്യം 'ഒറ്റിപുലവും' (പണയനിലം) കാലാന്തരത്തില്‍ ഒറ്റപ്പാലം ആയി തീര്‍ന്നത് എന്ന് വി.കെ.വാലത്ത് സ്ഥലചരിത്രം എന്ന വാരത്തില്‍ പറയുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഒറ്റപ്പാലത്തു നിര്‍മ്മിച്ച ഒരു ടിപ്പുസുല്‍ത്താന്‍ റോഡുണ്ട്. കിഴക്കേത്തോട്ടില്‍ അന്നു നിര്‍മ്മിച്ച ഒരു ടിപ്പുസുല്‍ത്താന്‍ റോഡുണ്ട്. കിഴക്കേത്തോട്ടില്‍ അന്നു നിര്‍മ്മിച്ച പാലമായിരിക്കണം ഒറ്റപ്പാലം എന്ന് സ്ഥലനാമം വരുവാന്‍ കാരണമെന്ന് പറയപ്പെടുന്നു.


സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍: മലബാറില്‍ ഉയര്‍ന്നുവന്ന കാണകുടിയാന്‍ പ്രസ്ഥാനത്തിലൂടെ രംഗത്ത് വന്ന ചേറ്റൂര്‍ ശങ്കരന്‍ നായരാണ് പിന്നീട് അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷനായിതീര്‍ന്നത്. 1921- ആഗസ്റ്റില്‍ ആദ്യത്തെ കേരളസംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം ഒറ്റപ്പാലത്താണ് നടന്നത്. ഗാന്ധിജിയുടെ നിസ്സഹരണ ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ ഒരു സമ്മേളനം കേരളത്തില്‍ എല്ലാഭാഗത്തുനിന്നുമുളള പ്രതിനിധികള്‍ ഒത്ത് ചേരുന്നത് ഇത് ആദ്യമായിട്ടായിരുന്നു. എന്‍. എ. സുബയ്യരാമയ്യന്‍ സ്വാഗത സംഘം അദ്ധ്യക്ഷനും പെരുവിലാവില്‍ രാവുണ്ണി മേനോന്‍ സെക്രട്ടറിയും ആയിരുന്നു. 1942 ആഗസ്റ്റ് 9 -ന് ക്വിറ്റ് ഇന്ത്യാദിനമായി ആചരിക്കാനുളള ആഹ്വാനമനുസരിച്ച് ഒറ്റപ്പാലം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി.


സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍: 1897 ല്‍ കുതിരവട്ടത്ത് പ്രഭാകരന്‍ തമ്പാന്‍ ഒറ്റപ്പാലം ഹൈസ്കൂള്‍ ആരംഭിച്ചു. ഗണേഷ് ടൈല്‍ വര്‍ക്സ്, വെസ്റ്റ് കോസ്റ്റ് മാച്ച് ഫാക്ടറി എന്നിവയാണ് ആദ്യത്തെ വ്യവസായ ശാലകള്‍. 1893 ല്‍ സ്ഥാപിക്കപ്പെട്ട പാലപ്പുറം എ.ജെ.ബി. സ്കൂളാണ് ഒറ്റപ്പാലത്തെ ആദ്യത്തെ പ്രൈമറി വിദ്യാലയം. 1897 ല്‍ കുതിരവട്ടത്തെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണ്. വാണിയംകുളത്തിനടുത്ത ഗുണ്ടര്‍ട്ട് ഭവനം ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ സ്മരണ ഓര്‍മ്മിപ്പിക്കുന്നു. കലകളും, ചിനക്കത്തൂര്‍ പൂരവും ചാത്തന്‍ കണ്ടാര്‍ കാവ്, കിള്ളിക്കാവ് പൂരങ്ങളും നാടിന്റെ ആമോദ വേളകളാണ്.


വാണിജ്യ-ഗതാഗത പ്രാധാന്യം:
1862- ല്‍ പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വെലയിന്‍ നിലവില്‍ വന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് നിര്‍മ്മിച്ചതാണ് കിഴക്കേ ഒറ്റപ്പാലം റോഡ്.


പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍: 1934 ല്‍ ആണ് ഒറ്റപ്പാലം പഞ്ചായത്ത് രൂപം കൊണ്ടത്. 37 ല്‍ മാനുട്ടി സാഹിബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോടതി വളപ്പിലെ ആലിനു ചുവട്ടില്‍ വെച്ചായിരുന്നു കൈപൊക്കിയുള്ള വോട്ടെടുപ്പ്.